15
May 2024
Sun
15 May 2024 Sun
Hezbollah’s Nasrallah Warns Israel PM Benjamin Netanyahu

ബെയ്റൂത്ത്: ഒക്ടോബര്‍ 7ന് ഞെട്ടിയ ഇസ്രായേലിനെ കൂടുതല്‍ ഞെട്ടിക്കുന്ന സര്‍പ്രൈസുകള്‍ ഉണ്ടാവുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല. ഗസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് ഹിസ്ബുല്ലയുടെ ഭീഷണി.(‘Expect More Surprises’: Hezbollah’s Nasrallah Warns Israel PM Benjamin Netanyahu) ലബനാനിലെ ചെറുത്തുനില്‍പ്പ്-സ്വാതന്ത്ര്യദിന വാര്‍ഷികത്തോടനുബന്ധിച്ച് ഹിസ്ബുല്ല പുറത്തുവിട്ട ടെലിവിഷന്‍ പ്രഭാഷണത്തിലായിരുന്നു ഹസന്‍ നസ്റുല്ലയുടെ മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”നെതന്യാഹു അന്ത്യത്തോടടുക്കുകയാണ്. താങ്കളുടെ ചതിയും നിങ്ങളുടെ യജമാനന്മാരുടെ സമ്മര്‍ദവുമൊന്നും വിലപ്പോകില്ല. ഈ ചെറുത്തുനില്‍പ്പ് മുന്നോട്ടുപോകും. ഒക്ടോബര്‍ ഏഴിനു നടന്ന ചെറുത്തുനില്‍പ്പ് നിങ്ങളെ ഞെട്ടിച്ചതാണ്. ഇനിയും കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി സജ്ജമായിക്കൊള്ളൂ..”

ശത്രുവിനു ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും അത് ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ സമ്മതിച്ചതാണെന്നും നസ്‌റുല്ല പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടി അധിനിവേശകര്‍ നേരിട്ട വലിയ തോല്‍വിയാണ്. തൂഫാന്‍ അല്‍ അഖ്സ പോരാട്ടത്തിന്റെ ഫലമാണത്. നാശത്തിലേക്കാണ് നെതന്യാഹുവിന്റെ പോക്കെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗസ്സയെ സഹായിക്കലാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നു വ്യക്തമാക്കിയതാണ്. ലബനാനുനേരെയുള്ള ഏതു കടന്നുകയറ്റവും ചെറുക്കുകയാണു രണ്ടാമത്ത ലക്ഷ്യമെന്നും നസ്റുല്ല വ്യക്തമാക്കി.

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്ബുല്ല രംഗത്തെത്തിയിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന് പലതവണയാണ് ഇസ്രായേല്‍ നഗരങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നത്.