17
Mar 2024
Thu
17 Mar 2024 Thu

അരീക്കോട്: അരീക്കോട് എക്‌സ്‌പോ 2024ന്റെ ഭാഗമായ വിളംബര ഘോഷയാത്ര വെള്ളിയാഴ്ച നഗരത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. അരീക്കോടിന്റെ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക വ്യാപാര മേഖലകളില്‍ പുത്തന്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ത്രിതല പഞ്ചായത്തുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ഹരിത കര്‍മസേന, ആരോഗ്യ കൂട്ടായ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഘോഷയാത്ര വൈകിട്ട് നാലിന് പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നും ആരംഭിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയില്‍ നഗരം ചുറ്റി മുക്കം റോഡ് ജംക്ഷനില്‍ സമാപിക്കും. ആകര്‍ഷകമായ സമ്മാനങ്ങളുമായി മൂന്നു മാസം നീണ്ടുനില്‍ക്കുന്നതാണ് എക്‌സ്‌പോ എന്ന് പഞ്ചായത്ത് പ്രസിഡന്റ് നൗഷര്‍ കല്ലട, ട്രഷറര്‍ ജോളി സജീര്‍, കെ.അബ്ദുല്‍ സാദില്‍, കണ്ടേങ്ങല്‍ അബ്ദുറഹിമാന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എം.ലുഖ്മാന്‍, ജനറല്‍ കണ്‍വീനര്‍ വി.എ.നാസര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ അല്‍മോയ റസാഖ്, കോ-ഓര്‍ഡിനേറ്റര്‍ ജോളി മുനീര്‍, അഡ്വര്‍ടൈസിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം കോട്ട, എം.സുല്‍ഫീക്കര്‍, സി.സുഹൂദ്, സി.പി.മനാഫ് എന്നിവര്‍ വാർത്താകുറിപ്പിൽ അറിയിച്ചു.