02
Jun 2025
Fri
02 Jun 2025 Fri
fake doctor arrested in Kozhikkode

കോഴിക്കോട്ട് ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തി രോഗികളെ ചികില്‍സിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)ആണ് പിടിയിലായത്. 2021-22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 11ന് പേരാമ്പ്രയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നഴ്സിങ് പഠനശേഷം വിവിധ സ്ഥലങ്ങളില്‍ നഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു ഇയാള്‍ കോവിഡ് സമയത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലിക്ക് കയറിയത്.

വ്യാജ രേഖ ചമച്ച് ആറുമാസത്തോളമാണ് ഇയാള്‍ റസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്തത്. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചായിരുന്നു ഇയാള്‍ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രിജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ അനൂപ്, എസ്ഐ എല്‍ദോ, എസ്സിപിഒ മുജീബ്, സിപിഒ അഖില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ALSO READ: കോഴിക്കോട്ട് വ്യാജ ഡോക്ടർ ചികിൽസിച്ച രോ​ഗി മരിച്ചു; പ്രതിയെ തിരുവല്ലയിൽ നിന്ന് പൊക്കി പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക