01
Nov 2024
Sat
01 Nov 2024 Sat

ഭര്‍വാനി: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് അച്ചന്‍ മക്കളെ വെട്ടിക്കൊന്നു. (Family feud; Father hacks sons to death) മധ്യപ്രദേശിലെ വര്‍ലയില്‍ ഇന്ന് രാവിലെയാണു സംഭവം. സഞ്ജു ദാബര്‍ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മയുടെ വീട്ടില്‍ പോയ ഭാര്യ മടങ്ങിവരാന്‍ മടിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി സഞ്ജു ഭാര്യയുടെ വീട്ടിലെത്തി. ഇന്ന് രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആവശ്യം ഭാര്യ നിഷേധിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് കുട്ടികളും മരണപെട്ടു.

തലയിലേറ്റ അടിയേ തുടര്‍ന്ന് തലയോട്ടിയും താടിയെല്ലും തകര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാര്യയെ ആക്രമിച്ച ശേഷം ഇയാള്‍ ജീവനൊടുക്കാനും ശ്രമിക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക