06
May 2024
Fri
06 May 2024 Fri
Family of eight old boy dies rabbies allegation against doctor refused treatment for dog bite

ഹരിപ്പാട്: നായ ആക്രമിച്ചെന്നു പറഞ്ഞിട്ടും കുട്ടിയെ കുത്തിവയ്പെടുക്കാതെ വിട്ടെന്ന് ഹരിപ്പാട് പേ വിഷബാധയേറ്റു മരിച്ച എട്ടു വയസുകാരൻ ദേവനാരായണന്റെ കുടുംബം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ താഴ്ഭാഗത്ത് ഒരു പാടുണ്ടായിരുന്നു. ഇത് നായ ആക്രമിച്ചതാണെന്ന് തങ്ങൾ പറഞ്ഞെങ്കിലും കല്ല് കൊണ്ടാതായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും വേണ്ട ചികിത്സയോ പരിചരണമോ കുട്ടിക്ക് ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. വേദന സംഹാരി ​ഗുളിക നൽകി ഡോക്ടർമാർ കുട്ടിയെ പറഞ്ഞുവിടുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ഏപ്രിൽ 21നാണ് കുട്ടിയെ നായ ആക്രമിച്ചത്. വീടിന്റെ മുന്നിൽ വെച്ച് സഹോദരിയെ നായ ആക്രമിക്കാൻ എത്തിയപ്പോൾ അതിനെ പ്രതിരോധിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസുകാരനായ ദേവനാരായണനെ നായ ആക്രമിച്ചത്. അന്ന് തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുത്തിവയ്പ് എടുക്കാതെ തിരിച്ചയച്ച് ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ ആരോഗ്യനില വഷളായി. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെ വണ്ടാനം മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കഴിഞ്ഞദിവസം ഉച്ചയോടെ മരിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക