29
Oct 2025
Sat
29 Oct 2025 Sat

നാലുമാസം പ്രായമുള്ള മകനെ വെള്ളത്തിലിട്ട് കൊന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ തല്‍വാഡ ഗ്രാമത്തിലാണ് സംഭവം. അമോല്‍ സോനാവാനെയാണ് മകനെ വീപ്പയ്ക്കുള്ളിലെ വെള്ളത്തിലിട്ട് കൊന്ന ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ദിവസം മുമ്പ് അമോലും ഭാര്യയും കുടുംബവഴക്കിനിടെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചികില്‍സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് ദമ്പതികള്‍ ഡിസ്ചാര്‍ജ് ആയത്.

ഇതിനു ശേഷമാണ് യുവാവ് മകനെ കൊന്ന് ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് നീക്കി.

ALSO READ: ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര മന്ത്രാലയം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക