കൊല്ലത്ത് മകനെ വെട്ടിക്കൊന്ന് അച്ഛന്‍ ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ അഭിഭാഷകനായ ശ്രീനിവാസ പിള്ള(80)യാണ് മകന്‍ വിഷ്ണു(40)വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവത്തെ പഴക്കമുണ്ട്.
|
അച്ഛനും മകനും മാത്രമാണ് അക്ഷയ നഗറിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യയും മകളും തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. ഫോണില്‍ വിളിച്ചിട്ട ഇരുവരെയും കിട്ടാതെ വന്നതോടെ ഇവര്‍ കൊല്ലത്തേക്ക് വരികയായിരുന്നു.
വീട് അകത്തുനിന്ന് അടച്ചിട്ടിരിക്കുന്നതിനാല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വിഷ്ണുവിന്റെ മൃതദേഹം ചോരയില്‍ കുളിച്ച നിലയിലായിരുന്നു. വിഷ്ണുവിന് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
ALSO READ: കോഴിക്കോട്ട് മകന്‍ അച്ഛനെ വെട്ടിക്കൊന്നു; അമ്മയെ കൊന്നത് എട്ടുവര്‍ഷം മുമ്പ്
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





