22
Oct 2024
Wed
22 Oct 2024 Wed
father drown in abandoned pond while rescuing kitten

പൊട്ടക്കിണറ്റില്‍ വീണ മകളുടെ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ നരസിംഹാനിക്കന്‍പാളയത്തിനു സമീപം പൂച്ചിയൂരിലാണ് സംഭവം. 37കാരനായ എസ് കാര്‍ത്തിക്ക് ആണ് മരിച്ചത്. കാര്‍ത്തിക്കിന്റെ നാലുവയസ്സുകാരി മകളുടെ പൂച്ചക്കുഞ്ഞാണ് കിണറ്റില്‍ വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 അടി താഴ്ചയുള്ള കിണറ്റിലേക്ക് കയറില്‍ തുങ്ങിയിറങ്ങുന്നതിനിടെ ഇതു പൊട്ടുകയും കാര്‍ത്തിക് കിണറ്റിലേക്ക് വീഴുകയുമായിരുന്നു. സംഭവസമയം കാര്‍ത്തിക്കിനൊപ്പം ആരുമുണ്ടായിരുന്നില്ല. കാര്‍ത്തിക്കിനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സെത്തി കിണറ്റില്‍ നിന്ന് പൂച്ചയെ പുറത്തെടുത്തു.

മൂര്‍ഖന്‍ പാമ്പും കിണറ്റിലുണ്ടായിരുന്നു ഇതിനെയും പുറത്തെടുത്ത ശേഷം ഫയര്‍ഫോഴ്‌സ് മടങ്ങി.
കാര്‍ത്തിക്കിനെ കണ്ടെത്തായതിനെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയും രണ്ടാം ദിവസം കിണറ്റിലെ വെള്ളം വറ്റിച്ചപ്പോള്‍ കാര്‍ത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക