കോഴിക്കോട്ട് രാമനാട്ടുകരയില്‍ അഞ്ചംഗ മലയാളി സംഘം 15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിനിരയായത്. ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ നിന്നുള്ള പോലീസ് സംലവും കോഴിക്കോട്ടെത്തിയിട്ടുണ്ട്. രാമനാട്ടുകരയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ആഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം.
|
തുണിക്കടയില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. തനിക്കൊപ്പം ജോലി ചെയ്യുന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. തുണിക്കടയിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. കാറില്‍ വച്ച് പെണ്‍കുട്ടിയെ ക്ലോറോഫോം മണപ്പിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തുന്ന പതിവ് സമയം കഴിഞ്ഞിട്ടും മകളെ കാണാതെ വന്നതോടെ അച്ഛന് ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെ ആഗസ്ത് 20ന് കാമുകന് തന്നെ പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുവന്ന് വീടിന് സമീപം ഇറക്കിവിടുകയായിരുന്നു. ഏറെ അവശയായിരുന്ന പെണ്‍കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തുലടനീളം പരിക്കേറ്റിട്ടുണ്ട്. തനിക്ക് ലഹരി നല്‍കിയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ 17കാരിയെ കൂട്ടബലാല്സംഗത്തിനിരയാക്കിയതിന് 17കാരനടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു.
ALSO READ: പേരാമ്പ്രയില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിന് 17കാരനടക്കം നാലുപേര്‍ അറസ്റ്റില്‍





