21
Jul 2025
Wed
21 Jul 2025 Wed
father strangulates daughter in Alappuzha

ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുകയായിരുന്ന മകളെ അച്ഛന്‍ കഴുത്തുഞെരിച്ചുകൊന്നു. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിന്‍(28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ അച്ഛന്‍ ജോസ്‌മോനെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹൃദയാഘാതം മൂലം എയ്ഞ്ചല്‍ ജാസ്മിന്‍ മരിച്ചുവെന്നായിരുന്നു വീട്ടുകാര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കൊലപാതകമാണെന്നു തിരിച്ചറിയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് ജോസ്‌മോന്‍ പോലീസിനോടു വെളിപ്പെടുത്തി. കൊലപാതക കാരണം വ്യക്തമല്ല. ഭര്‍ത്താവുമായി പിണങ്ങിയ എയ്ഞ്ചല്‍ ജാസ്മിന്‍ ഏറെ നാളായി മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയുകയായിരുന്നു.

ALSO READ: അധ്യാപകനായ അച്ഛന്‍ നീറ്റ് മോഡല്‍ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയ മകളെ തല്ലിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക