24
Nov 2025
Sat
24 Nov 2025 Sat
tte train death

ടിടിഇയുടെ ക്രൂരതയില്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നും ടിടിഇ യുവതിയെ തള്ളിയിടുകയായിരുന്നു. നവംബര്‍ 25 ന് രാത്രി പട്ന- ആനന്ദ് വിഹാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ (04089) ആണ് നടക്കുന്നു കൊലപാതകം നടന്നത്. കാണ്‍പൂരില്‍ നിന്നുള്ള നാവികസേന ഉദ്യോഗസ്ഥന്റെ ഭാര്യ ആരതി (32) ആണ് മരിച്ചത്. സംഭവത്തില്‍ ടിടിഇ സന്തോഷ് കുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ചയാണ് സംഹോ- ഭരതന റെയില്‍വേ ലൈനില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ആരതി. അപകടമരണമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, പോലീസ് അന്വേഷണത്തിലാണ് യുവതിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണെന്ന് വ്യക്തമാകുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിടിഇക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: രാഹുലുമായി യുവതി അടുത്തത് ആദ്യ വിവാഹം വേര്‍പെട്ട ശേഷം; ശബ്ദ രേഖ തന്റേതെന്നും ലൈംഗിക ബന്ധമുണ്ടായെന്നും സമ്മതിച്ച് രാഹുല്‍

സംഭവം നടന്ന ദിവസം ബരൗണി- ന്യൂഡല്‍ഹി ഹംസഫര്‍ സ്പെഷല്‍ എക്‌സ്പ്രസില്‍ ആരതി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ട്രെയിന്‍ വൈകിയതോടെ കൃത്യസമയത്ത് ഡല്‍ഹിയിലെത്താനായി ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സ്പെഷല്‍ എക്‌സ്പ്രസില്‍ കയറുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രെയിന്‍ മാറി കയറിയതുമായി ബന്ധപ്പെട്ട് ടിടിഇയുമായി തര്‍ക്കമുണ്ടാകുകയായിരുന്നു. ഇയാള്‍ ആദ്യം യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗ് ട്രെയിനിന് പുറത്തേക്ക് എറിയുകയും പിന്നാലെ യുവതിയെ പുറത്തേക്ക് തളളിയിടുകയുമായിരുന്നു. ഇക്കാര്യം ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സാംഹോണിനും ഭര്‍ത്താന റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ മൃതദേഹം കണ്ടെത്തുന്നത്. ആരതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെ നിന്ന് ആരതിയുടെ ബാഗ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, മൊബൈല്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

മുംബൈയില്‍ നാവികസേനയില്‍ ജോലിചെയ്യുന്ന അജയ് യാദവിന്റെ ഭാര്യയാണ് ആരതി. കാണ്‍പൂരിലാണ് താമസം. അജയ് നിലവില്‍ പ്രത്യേക പരിശീലനത്തിനായി ചെന്നൈയിലാണ്. ചികിത്സയ്ക്കായി പലപ്പോഴും ആരതി ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്.