20
Jul 2025
Tue
20 Jul 2025 Tue
fire force officer dies after electric post broken on him during duty

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് ഒടിഞ്ഞുവീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. മുണ്ടക്കയത്താണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫിസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈനിലേക്ക്് ചാഞ്ഞുകിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്കു പതിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: ഹണി ട്രാപ്പിലൂടെ വ്യവസായിയുടെ 20 കോടി രൂപ തട്ടിയ യുവതിയും ഭര്‍ത്താവും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക