ചക്കയെടുക്കാന്‍ കിണറ്റിലിറങ്ങി കുടുങ്ങിപ്പോയ യുവാവിനെ രക്ഷിച്ചത് അഗ്നിശമനസേന. കണ്ണൂര്‍ കോറോം കൂര്ക്കരയിലാണ് സംഭവം.
|
നവനീത് എന്ന യുവാവാണ് കിണറിനുള്ളില്‍ വീണ ചക്ക എടുക്കാനായി ഇറങ്ങിയ ശേഷം തിരിച്ചുകേറാനാവാതെ കുടുങ്ങിപ്പോയത്. നവനീത് കിണറിനുള്ളില്‍ കുടുങ്ങിയ വിവരം അമ്മ പയ്യന്നൂരില്‍ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിക്കുകയായിരുന്നു.
മുത്തച്ഛന് ഫയര്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരോട് സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ പി. വിജയന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി സത്യന്, പി പി ലിജു, ജിഷ്ണുദേവ്, അഖില്‍, ഹോം ഗാര്‍ഡുമാരായ വി വി പത്മനാഭന്, ടീ കെ സനീഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തുകയും റസ്ക്യൂ നെറ്റ് കിണറിനുള്ളില്‍ ഇറക്കി നവനീതിനെ പുറത്തെടുക്കുകയുമായിരുന്നു.
ALSO READ: ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിന് ഭര്‍ത്താവ് ജീവനൊടുക്കി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





