30
Mar 2024
Sat
30 Mar 2024 Sat

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ദേശീയ തലത്തിലുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും. നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് അടക്കമുള്ളവരുടെ പേരുകള്‍ ഇന്ന് ഇറങ്ങുന്ന പട്ടികയില്‍ ഉണ്ടാകും. സംഘപരിവാരവുമായി അടുപ്പമുള്ള സിനിമ താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് അടക്കം സ്ഥാനാര്‍ത്ഥികളാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ മണ്ഡലങ്ങളും ആദ്യ പട്ടികയില്‍ സ്ഥാനം പിടിക്കും. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനുമാണ് സാധ്യത. ആറ്റിങ്ങലില്‍ വി മുരളീധരന്‍, തൃശൂരില്‍ നടൻ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്നിവര്‍ മത്സരിക്കും. കോഴിക്കോട് എം ടി രമേശിന്റെ പേരിനാണ് പ്രാമുഖ്യം. മലപ്പുറത്ത് എ പി അബ്ദുള്ളകുട്ടിക്കാണ് സാധ്യത.

അതേസമയം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രി ബിജെപിയുടെ ഉന്നതതലയോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് അതിന്റെ ഭാഗമായിട്ടാണ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നത്.

പ്രധാനമന്ത്രി മോദി, അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്.