29
Mar 2024
Wed
29 Mar 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഏപ്രില്‍ 19നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.

17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാര്‍ 4, പശ്ചിമ ബംഗാള്‍ 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ്.

പത്രിക ഇന്ന് മുതൽ മാര്‍ച്ച് 27 വരെ സ്വീകരിക്കും. മാര്‍ച്ച് 28നാണ് സൂക്ഷ്മ പരിശോധന.