എന്താ വൈബ്..! ആരും കൊതിക്കുന്ന യാത്രാനുഭവം ഉണ്ടാകും ഈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍
|
വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി കാത്തിരിക്കുന്നതിനിടെ ആഡംബര യാത്രയുടെ എല്ലാ സൗകര്യങ്ങളും നല്‍കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ നിരത്തിലിറങ്ങും. വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് ബിഇഎംഎല്‍ ആണ് നിര്‍മിക്കുന്നത്. വരും മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 180 കിലോമീറ്റര്‍ വേഗത്തിലാണ് പ്രോട്ടോടൈപ്പ് പരീക്ഷിക്കുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുണ്ടാകുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ വയര്‍ലൈസ് നിയന്ത്രണ സംവിധാനമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ഗ്രേഡ് ഓസ്റ്റെനിറ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് കാര്‍ബോഡി ഘടന തയ്യാറാക്കിയിരിക്കുന്നത്. ഇന്റീരിയര്‍, സ്ലീപ്പര്‍ ബര്‍ത്തുകള്‍, എക്സ്റ്റീരിയര്‍ എന്നിവയില്‍ സൗന്ദര്യാത്മക ആകര്‍ഷണത്തിനും പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കുന്നു.
ഫ്രണ്ട് നോസ് കോണ്‍ മുതല്‍ ഇന്റീരിയര്‍ പാനലുകള്‍, സീറ്റുകള്‍, ബര്‍ത്തുകള്‍, ഇന്റീരിയര്‍ ലൈറ്റുകള്‍, കപ്ലറുകള്‍, ഗ്യാങ്‌വേകള്‍ എന്നീ എല്ലാ ഘടകങ്ങളും സ്ലീപ്പര്‍ ട്രെയിന്‍സെറ്റിന്റെ കൃത്യമായ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സൂക്ഷമമായാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നുത്. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത 160 കിമീറ്ററായിരിക്കും.
കൂടാതെ വിവിധ തരത്തിലുള്ള ബര്‍ത്തുകളും സെന്‍സര്‍ അധിഷ്ഠിത ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകം ബര്‍ത്തുകളും ടോയ്‌ലെറ്റുകള്‍, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ എന്നീ നിരവധി സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുള്ളത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറാന്‍ പാകത്തിലുള്ള രീതിയിലാണ് ഗോവണികള്‍ നിര്‍മിച്ചിരിക്കുന്നത്.
എസി 3 ടയര്‍ കോച്ചില്‍ ഓരോ ബര്‍ത്തിന്റെയും വശത്ത് അധിക കുഷ്യന്‍ സൗകര്യമുണ്ട്. സെന്‍സര്‍ സംവിധാനത്തിലുള്ള ലൈറ്റുകള്‍, ഓവര്‍ഹെഡ് ലൈറ്റിങ്, രാത്രിയില്‍ ഇടനാഴി വ്യക്തമായി കാണാനാകുന്ന ലൈറ്റുകള്‍, സെന്‍സര്‍ അധിഷ്ഠിത ഇന്റര്‍ കമ്മ്യൂണിക്കേഷന്‍ ഡോറുകള്‍, ശബ്ദ ഇന്‍സുലേഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ബെര്‍ത്തുകള്‍, ശുചിമുറികള്‍, വാഷ് ബേസിനുകള്‍, ചാര്‍ജിങ് സൗകര്യം, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ ഡോറുകള്‍ എന്നിവയും ട്രെയിനിലുണ്ടാകും. ദുര്‍ഗന്ധരഹിത ശുചിമുറി സംവിധാനമാണ് ട്രെയിനില്‍ ഉണ്ടാവുക. ഫസ്റ്റ് ഏസിയില്‍ ചൂടുവെള്ളം ലഭ്യമാക്കുന്ന ഷവര്‍ സൗകര്യവുമുണ്ട്.
മൊത്തം 823 ബെര്‍ത്താണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രോട്ടോടൈപ്പ്. 11 എസി 3 ടയര്‍ കോച്ചുകള്‍, 4 എസി 2 ടയര്‍ കോച്ചുകള്‍, ഒരു എസി ഒന്നാം കോച്ച് എന്നിങ്ങനെയാണ് ക്രമീകരണം. എസി 3 ടയറില്‍ 611 സീറ്റുകളും എസി 2 ടയറില്‍ 188 സീറ്റുകളും എസി ഒന്നാം കോച്ചില്‍ 24 സീറ്റുകളുമുണ്ടാകും.
വരും മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്റെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
first prototype vande bharat express sleeper trains
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





