11
Feb 2024
Mon
11 Feb 2024 Mon

ദക്ഷിണ റെയില്‍വേയില്‍ ആദ്യമായി ട്രാന്‍സ് പുരുഷന്‍ TTE; അറിയാം സിന്ധു ഗണപതിയുടെ വിശേഷങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി (37). കഴിഞ്ഞയാഴ്ചയാണ് ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ആയി സിന്ധു നിയമിതയായത്. 2003ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ജി സിന്ദന്‍ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്നും സിന്ധു പറഞ്ഞു.

First transwoman TTE of Southern Railway gets posted in Dindigul

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക