01
Nov 2025
Sun
01 Nov 2025 Sun
first year BBA student found dead in hostel room

കോതമംഗലത്ത് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. മാങ്കുളം സ്വദേശി ഹരിയുടെ മകള്‍ നന്ദന(19)ആണ് മരിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് മകള്‍ 31000 രൂപ ഫീസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് തുടര്‍ന്ന് അയച്ചുനല്‍കിയിരുന്നുവെന്നും ഹരി പറഞ്ഞു. മകളുടെ മരണത്തിനു പിന്നിലെ കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇളയ മകളും പഠിക്കുകയാണെന്നും അതിനാല്‍ നന്ദനയുടെ ഫീസ് അയച്ചുനല്‍കാന്‍ താമസമുണ്ടാകാറുണ്ടെന്നും ഹരി പറഞ്ഞു.

അവധി ആയതിനാല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങിയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് നന്ദനയെ കതകില്‍ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവത്തില്‍ റിപോര്‍ട്ട് തേടി ആരോഗ്യമന്ത്രി