തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ അണുബാധയെ തുടര്‍ന്ന് കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ചതില്‍ റിപോര്‍ട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിക്കെതിരേ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
|
ഒക്ടോബര്‍ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ഡിസ്ചാര്‍ജ് ചെയ്തു. 26നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തപരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.
രണ്ട് കുട്ടികളാണ് ശിവപ്രിയയ്ക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസ്സുണ്ട്. ഇളയ കുട്ടിയെയുമെടുത്താണ് കുടുംബം ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ആരോപണം എസ്എടി ആശുപത്രി അധികൃതര്‍ നിരസിക്കുകയാണുണ്ടായത്. യുവതിക്ക് അണുബാധയുണ്ടായത് എസ്എടി ആശുപത്രിയിലെ അനാസ്ഥമൂലമാണെന്നാണ് കുടുംബത്തിന്റെ പരാതി.
ALSO READ: എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു





