യുഎസ് വാഹനിര്‍മാതാക്കളായ ഫിസ്‌കര്‍ ഇന്‍കിന്റെ ഇലക്ട്രിക് വാഹനമായ ഓഷ്യന്‍ എസ് യുവി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. 2023ന്റെ നാലാം പാദത്തില്‍ വാഹനം ഇന്ത്യന്‍ നിരത്തുകളിലിറക്കാനാണ് ഫിസ്‌കറിന്റെ ലക്ഷ്യം. ടോപ് മോഡലായ എക്‌സ്ട്രീം വിഗ്യന്‍ എഡിഷന്റെ 100 യൂനിറ്റുകളാവും കമ്പനി ഇന്ത്യയില്‍ വില്‍ക്കുക.
|
113 കിലോവാട്ട് ബാറ്ററിയും ഇരട്ട ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിന്. കേവലം നാലു സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി പറയുന്നു. ഒറ്റച്ചാര്‍ജില്‍ 707 കിലോമീറ്റര്‍ ദൂരം ഓഷ്യന് സഞ്ചരിക്കാനാവും. മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍, 17.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, 360 ഡിഗ്രി കാമറ, ഡിജിറ്റര്‍ റിയര്‍വ്യൂ മിറര്‍, ത്രിമാന ശബ്ദ സംവിധാനം, മുന്നിലെയും പിന്നിലെയും ചൂടുപകരുന്ന സീറ്റുകള്‍ തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതയാണ്.
64.5 ലക്ഷ രൂപയായിരിക്കും ഫിസ്‌കര്‍ ഓഷ്യന്‍ എക്‌സ്ട്രീമിന്റെ ഇന്ത്യന്‍ വിപണിയിലെ വിലയെന്നാണ് കരുതുന്നത്. ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ സ്‌പേസ്, ബിഎംഡബ്ല്യു എഡ്ബ്യു എന്നിവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും ഓഷ്യനാവും എന്നാണ് കരുതുന്നത്.


