|
ലഖ്‌നൗ: രാജ്യത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാക്രമണം. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ചേർന്ന് ആണ് ബലാത്സംഘം ചെയ്തത്.
ഒക്ടോബർ 16ന് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടി കെട്ടിടത്തിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ 6,13,16 വയസുള്ള ആണ്കുട്ടികൾ അവളെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള വീട്ടിൽ താമസിക്കുന്നവരായിരുന്നു ഈ മൂന്ന് കുട്ടികളും.
പെൺകുട്ടിയുടെ മാതാ പിതാക്കളുടെ പരാതിയിൽ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ ചെറിയ കുട്ടികൾക്ക് നേരെ അടുത്തിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ ലൈംഗിക ആക്രമണം ആണിത്. കഴിഞ്ഞ മാസം ലഖിംപൂരിലെ സദർ കൂട്ടാളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിൽ 7 വയസുകാരിക്ക് നേരെ ലൈംഗികാക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴും എട്ടും വയസുള്ള രണ്ട് ആൺകുട്ടികളാണ് പിടിയിലായത്..
Five year old girl raped by three boys in UP





