16
Jun 2023
Sat
16 Jun 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദുമ : എസ്ഡിപിഐ ഉദുമ മണ്ഡലത്തില്‍ പാര്‍ട്ടി ബ്രാഞ്ചുകള്‍ തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. ദീപ ഗോള്‍ഡ് & സില്‍വര്‍ വിന്നേഴ്‌സ് ട്രോഫി പാക്യാര ബ്രാഞ്ച് കരസ്ഥമാക്കിയപ്പോള്‍, ഇന്‍സ്‌പൈര്‍ സോഫ ഗാലറി റണ്ണേഴ്‌സ്അപ്പ് ട്രോഫി മുക്കുന്നോത്ത് ബ്രാഞ്ച് കരസ്ഥമാക്കി, വിന്നേഴ്‌സിനുള്ള ട്രോഫി പാര്‍ട്ടി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാരയും, റണ്ണേഴ്‌സ്അപ്പിനുള്ള ട്രോഫി ഇര്‍ഷാദ് മാങ്ങാടും നല്‍കി. ബെസ്റ്റ് പ്ലയര്‍ ആയി പാക്യാര ബ്രാഞ്ചിലെ ഇമ്രാനിനേയും ബെസ്റ്റ് ഗോള്‍ കീപ്പര്‍ ആയി പാക്യാര ബ്രാഞ്ചിലെ ഷിഹാബിനെയും തിരഞ്ഞെടുത്തു. കരീം കോളിയടുക്കം, അക്കു കടവത്ത്, മനാസ് പാലിച്ചിയടുക്കം, കുഞ്ഞാമു മാങ്ങാട് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മൂസ ഈച്ചിലിങ്കാല്‍, സാജിദ് മുക്കുന്നോത്ത്, ജെലീല്‍ മേല്‍പറമ്പ്, ഹസൈനാര്‍ ഉദുമ, അലീജ് മൗവ്വല്‍, റഫീഖ് ഉദുമ, മുനീര്‍ മുക്കുന്നോത്ത്, റഫീഖ് ടി. കെ, അഷ്റഫ് പാക്യാര എന്നിവര്‍ സന്നിതരായി.