സംസ്ഥാനത്തെ പ്രമുഖ ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ളി വാസു(68) അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിനിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
|
സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളില്‍ തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജന്‍മാരില്‍ ഒരാളാണ്. 2017ല്‍ വനിതാ രംഗം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.
വീട്ടില്‍ കുഴഞ്ഞുവീണ ഡോക്ടറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. 1979ല്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പേരില്‍ പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്.
ALSO READ: വെളളാപ്പളളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





