15
Jul 2024
Wed
15 Jul 2024 Wed
forest watcher appointment in kerala

കേരള വനംവകുപ്പില്‍ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗ ആദിവാസികളില്‍ നിന്ന് നേരിട്ട് നടത്തുന്ന നിയമനമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കാറ്റഗറി നമ്പര്‍: 206/2024

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളം ലഭിക്കും.

18 മുതല്‍ 50 വയസ് വരെയാണ് പ്രായപരിധി

കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും, സാക്ഷരരുമായ പുരുഷന്‍മാരായിരിക്കണം അപേക്ഷകര്‍.

ഡിഗ്രിക്കാരെ LIC ഹൗസിങ് ഫിനാൻസ് വിളിക്കുന്നു| കേന്ദ്ര സർക്കാർ ജോലി

തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോറസ്റ്റ് സ്‌കൂളിലോ/ ട്രെയിനിങ് സെന്ററിലോ മൂന്ന് മാസത്തെ പരിശീലനം നല്‍കും.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/index.php