04
Apr 2024
Sun
04 Apr 2024 Sun
former BSF jawan shot killed daughters boyfriend

ഗാസിയാബാദ്: മകളുടെ കൂട്ടുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മുന്‍ ബിഎസ്എഫ് ജവാന്‍ വെടിവച്ചുകൊന്നു. 25കാരനായ വിപുല്‍ ആണ് കൊല്ലപ്പെട്ടത്.(former BSF jawan shot killed daughters boyfriend)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുപിയിലെ ഗാസിയാബാദിലെ ക്രോസിങ് റിപബ്ലിക് മേഖലയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിവേക് ചന്ദ്ര യാദവ് പറഞ്ഞു.

ബിഎസ്എഫില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ സുരക്ഷാ കമ്പനിയില്‍ ജോലി ചെയ്യുന്ന രാജേഷ് കുമാര്‍ സിങ് ആണ് വിപുലിനെ വെടിവച്ചത്. അഞ്ചു റൗണ്ടാണ് ഇയാള്‍ വിപുലിനു നേരെ വെടിയുതിര്‍ത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക