30
Feb 2024
Tue
30 Feb 2024 Tue
former congress leader ashok chavan to join bjp today

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഇന്ന് ബിജെപിയില്‍ ചേരും. പാര്‍ട്ടിയില്‍ ചേരുന്നതിന് ബിജെപി അശോക് ചവാന് രാജ്യസഭാ സീറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. (former Congress leader Ashok Chavan to join BJP Today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്ന കത്ത് സ്പീക്കര്‍ക്ക് നല്‍കിയതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു രാജിവച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയ അശോക് ചവാന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് രണ്ടുദിവസത്തിനകം അറിയിക്കാം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

നിയമസഭാതിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ നില്‍ക്കെ അശോക് ചവാന്‍ പാര്‍ട്ടി വിട്ടത് മഹാരാഷ്ട്ര കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡിയോറ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തില്‍ ചേര്‍ന്നത്. മറ്റൊരു നേതാവായ ബാബ സിദ്ദീഖ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് അജിത് പവാര്‍ നയിക്കുന്ന എന്‍സിപിയിലും ചേരുകയുണ്ടായി.