ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം എസ്ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
|
നിലവില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പദ്മകുമാര്‍. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരിക്കെയാണ് പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പദവി വഹിച്ചത്.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് എ പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എന്‍ വാസു എന്നിവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
ALSO READ: പന്തീരാങ്കാവില്‍ ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ യുവതി പിടിയിലായി; പിടിവീണതോടെ ആത്മഹത്യാശ്രമം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





