15
Aug 2024
Tue
15 Aug 2024 Tue
CHAMPAI SOREN TO BJP

റാഞ്ചി: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ജാര്‍ഖണ്ഡ് ഭരണകക്ഷിയായ ജെഎംഎമ്മിന് കനത്ത തിരിച്ചടി.(Former Jharkhand Chief Minister Champay Soren will join the BJP on Friday)  ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച റാഞ്ചിയില്‍ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാര്‍ട്ടിയിലേക്ക് ഹിമന്ത ബിശ്വ ശര്‍മ്മ ക്ഷണിച്ചിരുന്നു. നിലവില്‍ ചംപയ് സോറന്‍ ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയാണ്.

ALSO WATCH: പാര്‍ട്ടിയെ വെട്ടിലാക്കി സുരേഷ് ഗോപി; മുകേഷിന് പരസ്യ പിന്തുണ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറന്‍ ഫെബ്രുവരി രണ്ടിന് ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. നേരത്തെ ജെ.എം.എം നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്ന ചംപൈ ഇതോടെ കൂടുതല്‍ അകലുകയായിരുന്നു.

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായപ്പോള്‍ തന്റെ മുന്നിലുള്ള മൂന്ന് വഴികളെക്കുറിച്ച് അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. ‘രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാര്‍ട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്”.

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാ ദള്‍ എന്നിവയുള്‍പ്പെട്ട സഖ്യ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക