04
Aug 2025
Sat
04 Aug 2025 Sat
former M P Prajwal Revanna sentenced for lifer term over rape case

ബലാത്സംഗക്കേസില്‍ എച്ച്.ഡി ദേവ ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ഹാസനിലെ പ്രജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 11 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളില്‍ പ്രജ്വലിന്റെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോയില്‍ നിന്നും അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാംപിളുകളും പ്രധാന തെളിവായി. 26 സാക്ഷികളെയാണ് കേസില്‍ കോടതി വിചാരണ ചെയ്തത്. പ്രജ്വലിന് എതിരെ ഇനിയുള്ളത് രണ്ട് ബലാല്‍സംഗ കേസുകളും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനെതിരേയുള്ള സൈബര്‍ കേസുമാണ്. ഈ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ALSO READ: മകന് സ്‌കൂള്‍ അഡ്മിഷന്‍ ഉറപ്പാക്കാന്‍ വെര്‍ച്വല്‍ സെക്‌സ് ചെയ്യിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പരാതിയുമായി യുവതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക