15
Dec 2024
Mon
15 Dec 2024 Mon
Who is Ahn Ye Song

സോള്‍: മദ്യലഹരിയില്‍ കാറോടിച്ച് ഡെലിവറി ഏജന്റിനെ വാഹനമിടിച്ചുകൊന്ന കേസില്‍ പോപ്പ് താരത്തിന് ജയില്‍ ശിക്ഷ. പെണ്‍കുട്ടികളുടെ ഗ്രൂപ്പായ ഇന്‍സ്റ്റാറിലെ അംഗമായിരുന്ന അന്‍ യെ സോങ്ങിനെ എട്ടുവര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. മദ്യലഹരിയില്‍ താരം ഓടിച്ച മേഴ്‌സിഡസ് ബെന്‍സ് എസ് യുവി ഇടിച്ച് 50കാരനായ ഡെലിവറി ഏജന്റ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടശേഷം പരിക്കേറ്റയാളെ സഹായിക്കാതെ കടന്നു കളഞ്ഞതിനാല്‍ ആദ്യ വിചാരണയില്‍ പത്ത് വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷ. എന്നാല്‍ പിന്നീട് കുറ്റം ഏറ്റുപറയുകയും മരിച്ചയാളുടെ കുടുംബവുമായി ധാരണയില്‍ എത്തുകയും ചെയ്തതോടെയാണ് ജയില്‍ കാലാവധി എട്ട് വര്‍ഷമാക്കി കുറച്ചത്. അപകടത്തില്‍ മരിച്ചയാളുടെ ഭാഗത്താണ് തെറ്റുണ്ടായത് എന്ന് വരുത്തിത്തീര്‍ക്കാന്‍ താരത്തിന്റെ അഭിഭാഷകര്‍ ശ്രമിച്ചതും വിവാദമായി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനാല്‍ 15 വര്‍ഷം ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

24കാരിയായ അന്‍ യെ സോങ് അമിതമായി മദ്യപിച്ചിരുന്നെന്നും നടന്ന സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നുമാണ് താരത്തിന്റെ അഭിഭാഷകന്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചത്. ലഹരിമുക്ത കേന്ദ്രത്തില്‍ പ്രവേശനം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും താരം ചിന്തിക്കുന്നുണ്ട്. ഡെലവറി ഏജന്റ് സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി മുഖവിലക്കെടുത്തില്ല.

Former pop star sentenced to eight years in prison for drunk driving accident that killed delivery agent