30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
e aboobacker

ന്യൂഡല്‍ഹി: രോഗബാധിതനായ പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന് സുപ്രിംകോടതി മാറ്റിവച്ചു.(Former Popular Front Chairman E. Abubakar’s bail application postponed)  ജനുവരി ഒന്നിന് ശേഷമായിരിക്കും ഹരജി പരിഗണിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ അബൂബക്കറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നത് പരിഗണിക്കുന്ന് നവംബര്‍ 12ന് കോടതി അറിയിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശിച്ചു.

ദിവസങ്ങള്‍ക്കകം മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും റിപോര്‍ട്ട് ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയെ അറിയിച്ചു.

ആരോപണമുന്നയിക്കുന്ന കേസിലെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയുടെ മുന്നിലുണ്ടെന്ന് ഇ അബൂബക്കറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്സ്വാള്‍ കോടതിയെ അറിയിച്ചു. അതില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതിന് സുപ്രിംകോടതിയിലെ ഹരജി തടസമാവരുതെന്നും കാമിനി ജയ്സ്വാള്‍ ആവശ്യപ്പെട്ടു.

ഇത് കോടതി അനുവദിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കല്‍ അവധിക്കാലത്തിന് ശേഷമുണ്ടാവുമെന്ന് അറിയിച്ചത്. ഡിസംബര്‍ 23നാണ് സുപ്രിംകോടതിയില്‍ അവധി തുടങ്ങുക. തുടര്‍ന്ന് ജനുവരി 2ന് കോടതി തുറക്കും.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement