01
Apr 2025
Thu
01 Apr 2025 Thu
saudi jubail accident

ജുബൈല്‍: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. (Four expatriates killed in car accident in Jubail, Saudi Arabia) രണ്ട് ബംഗ്ലാദേശികളും ഇന്ത്യന്‍, പാകിസ്താന്‍ പൗരന്മാരുമാണ് മരിച്ചത്. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സര്‍ദാര്‍ (22), ഇന്ത്യക്കാരനായ ആബിദ് അന്‍സാരി (25), പാക് സ്വദേശി ഷെഹ്സാദ് അബ്ദുല്‍ഖയൂം (30) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപമാണ് സംഭവം. റിയാസ് എന്‍.ജി.എല്‍ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവര്‍. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രക്കിലുണ്ടായിരുന്ന ലോഡ് ബസിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.

ഗഫൂര്‍ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ പരിക്കേറ്റ് ജുബൈല്‍ അല്‍ മന ആശുപത്രിയിലും ജുബൈല്‍ ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. മൃതദേഹങ്ങള്‍ സഫ്വ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക