20
Jun 2025
Sat
20 Jun 2025 Sat
fraud woman arrested moments before her 11th wedding

ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 വിവാഹങ്ങള്‍ കഴിച്ച് തട്ടിപ്പ് നടത്തിയ യുവതി പതിനൊന്നാം വിവാഹദിനത്തില്‍ പിടിയിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മയാണ് വിവാഹത്തട്ടിപ്പ് നടത്തിയതിന് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോവാന്‍ നിന്ന രേഷ്മയെ പ്രതിശ്രുതവരനായ പഞ്ചായത്തംഗത്തിന്റെ പരാതിയില്‍ തിരുവനന്തപുരം ആര്യനാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രേഷ്മ തട്ടിപ്പുകാരിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നരമാസം മുമ്പായിരുന്നു രേഷ്മയുടെ പത്താം വിവാഹം. ഇയാളെ കബളിപ്പിച്ച ശേഷമാണ് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിനെത്തിയത്. പന്ത്രണ്ടാം വിവാഹം തിരുവനന്തപുരം ജില്ലക്കാരനുമായി അടുത്തമാസം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്ന വിവരം ഇതിനിടെ പുറത്തുവന്നു.
രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പഞ്ചായത്തംഗവും ബന്ധുക്കളും യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മുമ്പ് കഴിച്ച വിവാഹത്തിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു. വിവാഹവേദിയിലേക്ക് വരുന്നതിന് മുമ്പ് രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്തായിരുന്നു ബാഗ് പരിശോധിച്ചതും തട്ടിപ്പ് തിരിച്ചറിയുന്നതും.

വധുവിനെ ആവശ്യമുണ്ടെന്ന വരന്റെ പരസ്യം കണ്ടാണ് മെയ് 29ന് രേഷ്മ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. രേഷ്മയുടെ അമ്മയെന്ന വ്യാജേന മറ്റൊരു സ്ത്രീയെ കൊണ്ട് പഞ്ചായത്തംഗത്തെ വിളിച്ച ശേഷം രേഷ്മയുടെ നമ്പര്‍ കൈമാറുകയായിരുന്നു.

തുടര്‍ന്ന് യുവാവ് രേഷ്മയുമായി ഫോണില്‍ സംസാരിക്കുകയും ജൂണ്‍ നാലിന് കോട്ടയത്തെ മാളില്‍ വച്ച് ഇരുവരും നേരില്‍ കാണുകയും ചെയ്തു. ഇതോടെ താന്‍ ദത്തുപുത്രിയാണെന്നും വിവാഹം നടത്താന്‍ അമ്മയ്ക്കു താല്‍പര്യമില്ലെന്നും തന്നെ മര്‍ദ്ദിക്കാറുണ്ടുമുള്ള കള്ളക്കഥ യുവതി പറഞ്ഞു. ഇതു വിശ്വസിച്ച യുവാവ് വിവാഹം ജൂണ്‍ ആറിന് നടത്താമെന്നു സമ്മതിക്കുകയും യുവതിയെയും കൂട്ടി ജൂണ്‍ അഞ്ചിന് തിരുവനന്തപുരം വെമ്പായത്ത് എത്തി.

തുടര്‍ന്ന് രേഷ്മയെ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയും ആറിന് രാവിലെ വിവാഹത്തിന് തൊട്ടുമുമ്പ് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ തട്ടിപ്പുകാരിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. മുന്‍ ബന്ധത്തില്‍ യുവതിക്ക് രണ്ടുവയസ്സുള്ള മകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ALSO READ: വിവാഹവാഗ്ദാനം നല്‍കി 73കാരിയില്‍ നിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക