18
May 2026
Mon
18 May 2026 Mon
Free journey for women in KSRTC will starts on June 15

യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാവുന്നു. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങള്‍ക്കായി വകുപ്പ് രൂപീകരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വര്‍ധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെയും പാചകത്തൊഴിലാളികളുടെയും പ്രീപ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപയുടെ വീതം വര്‍ധനവ് വരുത്തി.

ALSO READ: ഒരു കോടി രൂപയോളം ചെലവഴിച്ച് വിവാഹം; ഒന്നരവര്‍ഷം പിന്നിടുമ്പോഴേക്ക് ഭര്‍തൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കി 25കാരി; ഭര്‍തൃവീട്ടുകാര്‍ എറിഞ്ഞുകൊന്നതാണെന്ന് അച്ഛന്റെ പരാതി