ടിക്കറ്റ് എടുക്കേണ്ടാത്ത, യാത്ര ചെലവിന് ഒരുരൂപ പോലും ആവശ്യമില്ലാത്ത സൗജന്യയാത്ര അനുവദിക്കുന്ന ഒരു ട്രെയിനുണ്ട് ഇന്ത്യയില്‍.(Free train service in India) എല്ലാ ദിവസവും സര്‍വ്വീസ് നടത്തുന്ന ചെക്കിങ്ങിന് ടിടിഇ ം ഇല്ലാത്ത ട്രെയിന്‍. ഭക്രാ-നംഗല്‍ ട്രെയിന്‍ എന്നാണ് ഈ സൗജന്യ ട്രെയിനിന്റെ പേര്.
|
കഴിഞ്ഞ 75 വര്‍ഷമായി ഈ ട്രെയിന്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. നംഗലില്‍ നിന്ന് യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ട്രെയിന്‍ സര്‍വ്വീസ് ആദ്യമായി ആരംഭിച്ചത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിര്‍ത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലാണ് ഈ വണ്ടി ഓടുന്നത്.
ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ സത്ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും.
25 ഗ്രാമങ്ങള്‍ ചുറ്റിപോകുന്ന ഈ ട്രെയ്‌നിനെ ഏകദേശം മുന്നൂറോളം ആളുകള്‍ആശ്രയിക്കുന്നു. 27.3 കിലോമീറ്ററാണ് യാത്രാ ദൂരം. കൂടുതലും ഉപയോഗപ്പെടുത്തുന്നത് തൊഴിലാളികളും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ്.





