ബെര്‍ലിന്‍: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുമായി ബന്ധിപ്പിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി ജര്‍മന്‍ ഫുട്‌ബോള്‍ താരം അന്റോണിയോ റുഡിഗര്‍. ദിവസങ്ങള്‍ക്കു മുമ്പ് റമദാന്‍ ആശംസകള്‍ നേര്‍ന്ന് റുഡിഗര്‍ തന്റെ ഇന്‍സ്റ്റയില്‍ പങ്കുവച്ച ഫോട്ടോയാണ് വിവാദമായത്. ( german-journalist-says-toni rudiger-showed-is-symbol-rudiger-replied)
|
‘ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും റമദാന്‍ മുബാറക്. ദൈവം നമ്മുടെ പ്രാര്‍ഥനയും നോമ്പും സ്വീകരിക്കട്ടെ’ എന്ന് തലവാചകമെഴുതിയാണ് റുഡിഗര്‍ തന്റെ ചിത്രം പങ്കിട്ടത്. നിസ്‌കാര പായയില്‍ ആകാശത്തേക്ക് ചൂണ്ടുവിരലുയര്‍ത്തി ഇരിക്കുന്നതായിരുന്നു ചിത്രം. എന്നാല്‍, റുഡിഗറിനെതിരെ തീവ്രവാദ ആരോപണവുമായി ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ റീഷെല്‍ട്ട് രംഗത്തെത്തി.
Der DFB verteidigt den islamistischen Gruß, mit dem Terroristen die Ermordung und Entführung von Israelis bejubelten, verbietet aber gleichzeitig ein Plakat, das die Freilassung der Geiseln fordert, darunter Babys und Alte. Was für ein moralisch verirrter Verband des Grauens. pic.twitter.com/7NmWVTEPa9
— Julian Reichelt (@jreichelt) March 29, 2024
”അന്റോണിയോ റുഡിഗറിന്റേത് ഇസ്ലാമിക അഭിവാദ്യമാണ്. ഭരണഘടനാ സംരക്ഷണത്തിനുള്ള ഫെഡറല്‍ അതോറിറ്റി ഈ ചിഹ്നത്തെ ഐ.എസ്.ഐ.എസ് ചിഹ്നമായാണ് കണക്കാക്കുന്നത്. ആ ചൂണ്ടുവിരല്‍ ഇസ്ലാമിസത്തിന്റെ അടയാളമാണ്”- റീഷല്‍ട്ട് എക്സില്‍ കുറിച്ചു. ഒപ്പം ഐഎസ് പ്രവര്‍ത്തകര്‍ സമാനമായ ചിഹ്നം കാണിക്കുന്ന ഫോട്ടോയും റീഷല്‍ട്ട് പങ്കുവച്ചു. ഭീകരവാദികള്‍ കൊലപാതകത്തെ ആഘോഷിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ഇതെന്നും ആരോപണമുന്നയിച്ചു. ഇതോടെ താരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളാരംഭിച്ചു.
ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റുഡിഗര്‍. ”ഞാന്‍ കാണിച്ചത് തൗഹീദിന്റെ(ഏക ദൈവ സിദ്ധാന്തം) വിരലാണ്. ദൈവം ഏകനാണെന്നാണ് ഇത് കൊണ്ടര്‍ത്ഥമാക്കുന്നത്. ലോകമമ്പാടുമുള്ള മുസ്ലിംകള്‍ക്ക് ഇക്കാര്യമറിയാം. ഒരു മുസ്ലിം എന്ന നിലക്ക് ഞാനെന്റെ വിശ്വാസം മുറുകെ പിടിക്കും. എന്നാല്‍ ഒരു തീവ്രവാദ ചിന്തയുമായും എനിക്കില്ല. സമാധാനത്തിനും സഹിഷ്ണുതക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്’- റുഡിഗര്‍ പറഞ്ഞു. റീഷല്‍ട്ടിനെതിരെ ബെര്‍ലിന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ റുഡിഗര്‍ പരാതി നല്‍കി.


