13
Jul 2023
Wed
13 Jul 2023 Wed

കരുവൻപൊയിൽ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളും അധ്യാപകരും പിടിഎയും ഇന്ന് അധ്യയനം തുടങ്ങുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. കോഴിക്കോട് റീജിന്യൽ ഡപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് സംസ്ഥാനതല ഒന്നാം റാങ്ക് വിജയി ആര്യ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ പി. അസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷബീന നവാസ്, സിദ്ദീഖ് മാതോലത്ത്, എം. മുരളീധരൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഈസക്കോയ, യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന, എ. കെ. അബ്ദുൽ ബഷീർ, കെ. ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ ശാലി തോമസ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ പി. അനിൽകുമാർ നന്ദിയും പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക