22
Jun 2025
Fri
22 Jun 2025 Fri
ACCIDENT DEATH

കാസര്‍കോട്: അച്ഛന്റെ നേരിയ അശ്രദ്ധയില്‍ മകള്‍ക്ക് ദാരുണാന്ത്യം. (Girl died after their car overturned) വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ പിതാവ് തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞാണ് ഒന്നരവയസുകാരി മരിച്ചത്. ബള്ളിഗെ സ്വദേശി ഹരിദാസ്-ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിദാസ് തള്ളി മാറ്റിയ കാറാണ് ഹൃദ്യനന്ദയുടെ ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ താഴെയാണ് ഇവരുടെ വീട്. ഇങ്ങോട്ടുള്ള വഴിയില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലിലെ ചെളിയില്‍ കാറിന്റെ ടയര്‍ താഴുകയായിരുന്നു.

കാര്‍ നീക്കാനായി ഭാര്യയെയും മകളെയും പുറത്തിറക്കി കാര്‍ തള്ളി മാറ്റവെ ഇറക്കത്തിലേക്ക് നീങ്ങിയ കാര്‍ സമീപത്തെ ഭിത്തിയില്‍ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക