16
Apr 2026
Thu
16 Apr 2026 Thu
gold chain theft

കോഴിക്കോട്: വിവാഹ വീട്ടില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ അലമാര കുത്തിത്തുറന്ന് വരന്റെ മൂന്നു പവന്റെ മാല മോഷ്ടിച്ചു. വടകര പൂത്തൂരില്‍ പടിക്കല്‍ താഴെകുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെയാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയെല്ലാം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളും വിവാഹത്തിന്റെ വീഡിയോ റെക്കോഡിങുകളും പോലീസ് പരിശോധിച്ച് വരികയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക