രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലു സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. (Gold price & Tariff war, Will they go up or down?) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും തീരുവ യുദ്ധം കടുപ്പിച്ചതോടെയാണ് സ്വര്‍ണ വിലയിലും മാറ്റം പ്രകടമാകുന്നത്.
|
ഇതിനകം ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഇറാഖ്, കംബോഡിയ, ശ്രീലങ്ക എന്നിവ ഉള്‍പ്പെടെ 22ഓളം രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് പുതുക്കിയ തീരുവ പ്രഖ്യാപിച്ചു. ആഗസ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇന്നലെ കാനഡയ്ക്കുമേല്‍ 35% തീരുവ പ്രഖ്യാപിച്ച ട്രംപ് ബ്രസീലിനുമേല്‍ 50% തീരുവ ചുമത്തുമെന്ന ഭീഷണിയും മുഴക്കി.
യുഎസിനെ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ബ്രസീല്‍ പറഞ്ഞതോടെ തീരുവ യുദ്ധം കടുക്കുമെന്ന് ഉറപ്പായി. യുഎസുമായി വ്യാപാരബന്ധമില്ലെങ്കിലും ബ്രസീലിന് ഒന്നും സംഭവിക്കില്ലെന്നാണ് പ്രസിഡന്റ് ലുല ഡി സില്‍വയുടെ നിലപാട്. കാനഡയും തിരിച്ചടിക്കാനുള്ള സാധ്യതയേറെ.
ഇതേത്തുടര്‍ന്ന് ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും യുഎസ് ഡോളറിന്റെ കുതിപ്പുമാണ് സ്വര്‍ണവിലയെ മുന്നോട്ടു നയിച്ചത്. ഓഹരി വിപണി ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് സ്വീകാര്യതയേറി. ഇതോടെ വില കൂടുകയായിരുന്നു.
കേരളത്തില്‍ സ്വര്‍ണവില ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി. 440 രൂപ വര്‍ധിച്ച് പവന്‍വില 72,600 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.


