21
Jan 2026
Thu
21 Jan 2026 Thu
gold price kerala today

Gold prices dip in Kerala കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി കുതിച്ചുകയറിയ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന്റെ വിലയില്‍ 1,680 രൂപ ഇടിഞ്ഞു. പവന്റെ വിലയില്‍ 1,13,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വര്‍ണവില വര്‍ധിച്ചുവെങ്കിലും ഒടുവില്‍ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോളവിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ഔണ്‍സിന് 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റെക്കോഡ് ഉയരമായ 4,887 ഡോളറില്‍ നിന്ന് 4,790 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യുറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമന്ന പ്രഖ്യാപനമാണ് സ്വര്‍ണവില കുറയുന്നതിനുള്ള കാരണം.

ബുധനാഴ്ച രാവിലെ രണ്ട് തവണയായി ഗ്രാമിന് 685 രൂപ വര്‍ധിച്ച് 14,415 രൂപയും പവന് 5480 രൂപ വര്‍ധിച്ച് 1,15,320 രൂപയുമായി. വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കും എത്തിയിരുന്നു.

ALSO READ: Kerala Gold Price: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു; യുഎസ് തീരുവ പ്രഖ്യാപനം ഇനിയും ഇന്ത്യൻ വിപണിയെ ബാധിക്കും

സ്വര്‍ണ വില കുറയാന്‍ കാരണം

രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്. ലാഭമെടുക്കാന്‍ വിറ്റഴിക്കല്‍ തുടരുന്നതും വില കുറയാന്‍ കാരണമാണ്. അതേസമയം, ഗ്രീന്‍ലാന്റ് വിഷയത്തില്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അധിക ചുങ്കം ചുമത്താനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് പിന്നാക്കം പോയതും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് തുടങ്ങിയവ നല്‍കണം. അതായത് ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നീ ചാര്‍ജുകള്‍ ഈടാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 1,22,000 രൂപ നല്‍കേണ്ടി വരും.

വില വര്‍ദ്ധന തുടര്‍ന്നേക്കും

താരിഫുകളും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സംബന്ധിച്ച പിരിമുറുക്കങ്ങള്‍ തുടരുകയും അത് ആഗോള വളര്‍ച്ചയെ ബാധിക്കുകയും ചെയ്താല്‍, സ്വര്‍ണ്ണം കൂടുതല്‍ ശക്തമാവുകയും വില മുകളിലേക്ക് ഉയരുകയും ചെയ്യും. മാത്രമല്ല, ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുഎസ് ഫെഡറല്‍ റിസര്‍വ് ഭാവിയില്‍ പലിശനിരക്കുകള്‍ കുറച്ചാല്‍ പിന്നെ സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ദ്ധിപ്പിച്ചാലും സ്വര്‍ണവിലയെ സ്വാധീനിക്കും. കാരണം ഉയര്‍ന്ന താരിഫുകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പം, ചില സമ്പദ്വ്യവസ്ഥകളുടെ ഉയര്‍ന്ന കടം-ജിഡിപി അനുപാതം, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത എന്നിവ മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് .

വെള്ളി വില

വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തോടൊപ്പം വലിയ കുതിപ്പാണ് വെള്ളി നടത്തിയിരുന്നത്.

ഈ മാസത്തെ സ്വര്‍ണവില

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26

(Morning) 100760

5-Jan-26

(Afternoon) 101080

5-Jan-26

(Evening) 101360

6-Jan-26 101800

7-Jan-26

(Morning) 102280

7-Jan-26

(Evening) 101400

8-Jan-26 101200

9-Jan-26

(Morning) 101720

9-Jan-26

(Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26

(Morning) 105320

14-Jan-26

(Evening) 105600

15-Jan-26

(Morning) 105000

15-Jan-26

(Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

20-Jan-26 (Evening) 1,09,840

21-Jan-26 (Morning) 1,13,520

21-Jan-26(EVENING) 1,14,840

22-Jan-26 1,13,160