30
Dec 2023
Sat
30 Dec 2023 Sat

അധ്യാപകനെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; തോക്കിന്‍മുനയില്‍ നിര്‍ത്തി മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ച് ബിഹാറിലെ അച്ഛന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തോക്കിന്‍മുനയില്‍ നിര്‍ത്തി മകളെക്കൊണ്ട് ബലമായി വിവാഹം കഴിപ്പിച്ച് ബിഹാറിലെ അച്ഛന്‍. വൈശാലി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഫത്തേപൂരിലെ രേപുരയിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായ ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ ഗൗതം ഈയിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘം കാറിലെത്തി സ്‌കൂളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. റേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഗൗതമിന് വിവാഹം കഴിക്കേണ്ടി വന്നത്. തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലെന്ന് കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അധ്യാപകന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു.

സംഭവം അറിഞ്ഞതോടെ കുമാറിന്റെ കുടുംബവും നാട്ടുകാരും ബുധനാഴ്ച രാത്രി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പടേപൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തദിവസമാണ് അധ്യാപകനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും അധ്യാപകന്‍ കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പടേപൂര്‍ പൊലീസ് പറഞ്ഞു.

നല്ല ജോലിയുള്ള യുവാക്കളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളില്‍ പതിവാണ്. ‘പകദ്വാ വിവാഹ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടെ പിതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല.

In a recent development in Maheya Malpur village, Kumar, a local resident, has approached the police, claiming that he was forcibly married to the daughter of Rakesh Rai from Repura village