03
Jan 2025
Tue
03 Jan 2025 Tue
congress purchased more than 3 acre land for building houses for landslide victims

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതുമായി ബന്ധപ്പെട്ട് രണ്ടു സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതി പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്വീകരിച്ച് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതാത് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച് പട്ടിക തയാറാക്കി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇത് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമായ ശുപാര്‍ശയോടെ സംസ്ഥാന തല സമിതിക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും റവന്യൂ, തദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് സംസ്ഥാന തല സമിതി. ഇവര്‍ പട്ടിക പരിശോധിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നതോടെ കാണാതായവരെ മരിച്ചവരായി കണക്കാക്കി ആശ്രിതര്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം.

ALSO READ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക