12
Aug 2024
Wedവയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾ 6 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപയും 60 ശതമാനത്തിലധികം വൈകല്യം വന്നവർക്ക് 75000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് സഹായം നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
|
കാണാതായവരുടെ പട്ടിക തയാറാക്കി പ്രസിദ്ധികരിക്കും. രേഖകൾ വീണ്ടെടുക്കാൻ മാർഗനിർദേശം ഇറക്കി. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. 118 പേരെയാണ് കണ്ടെത്താനുള്ളത്. 238 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.