ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. (GST waived for various services of Railways; Rate will decrease) കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം.
|
പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നി സേവനങ്ങളെയാണ് ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. മാസം 20,000 രൂപ വരെയുള്ള ഹോസ്റ്റലുകളെയാണ് ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അകത്തുള്ള ഹോസ്റ്റലുകള്‍ക്ക് നിലവില്‍ ഇളവുണ്ട്.
ഈ ഇളവ് ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 90 ദിവസമെങ്കിലും ഹോസ്റ്റല്‍ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഹോട്ടലുകള്‍ ഇളവ് പ്രയോജനപ്പെടുത്തുന്നത് തടയാനാണ് ഈ നിബന്ധന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





