01
Mar 2025
Wed
01 Mar 2025 Wed
Half price fraud case prime accused Ananda kumar remanded

പകുതി വില വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളിലൊരാളായ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായ ആനന്ദ കുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ഇയാളെ ജയിലിലേയ്ക്ക് മാറ്റുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

ആനന്ദ കുമാര്‍ ദേശീയ ചെയര്‍മാനായ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യപ്രതിയായ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനില്‍ നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നു. ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് അറസ്റ്റിലായ അനന്തുകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

ALSO READ: പാതിവില തട്ടിപ്പ്;അനന്തു കൃഷ്ണനില്‍ നിന്ന് എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ പണം കൈപ്പറ്റി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക