19
Dec 2025
Mon
19 Dec 2025 Mon
Kannur bar fined for 25000 rupees over fraud

മദ്യപരെ വിദഗ്ധമായി പറ്റിച്ചു പണംതട്ടിവന്ന കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ. കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിനാണ് പിഴയിട്ടത്. മദ്യപിച്ചു ഫിറ്റായിക്കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്കുന്ന നല്‍കുന്ന പെഗ്ഗുകളില്‍ അളവുകുറച്ചായിരുന്നു ബാറിന്റെ തട്ടിപ്പ്. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രമായിരുന്നു ബാറില്‍ ഉപയോഗിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാറിലെത്തി മദ്യപിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നല്‍കുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അല്‍പം ഫിറ്റായി എന്ന് തോന്നിയാല്‍ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ തയ്യാറാക്കിയ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.

ഫിറ്റായി നില്‍ക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അളവ് കൃത്യമായി മനസിലാക്കണമെന്നില്ല. ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെയാണ് വിജിലന്‍സ് വിഭാഗം കണ്ടെത്തി ലീഗല്‍ മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ALSO READ: ഹണിമൂണ്‍ പാതിവഴി റദ്ദാക്കി മടങ്ങിവന്ന നവവധു ആത്മഹത്യ ചെയ്തതിനു പിന്നാലെ വരനും ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക