08
Nov 2023
Sun
08 Nov 2023 Sun

നാലുദിവസത്തെ താൽക്കാലിക വെടിനിർത്തലിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി വൈകി ഹമാസ് 13 ഇസ്രായേലീ ബന്ദികളെ വിട്ടയച്ചു. ഇസ്രായേൽ വെടിനിർത്തൽ വ്യവസ്ഥ ലം​ഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ ഹമാസ് 7 മണിക്കൂർ വൈകിയാണ് ബന്ദികളെ മോചിപ്പിച്ചത്. ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥനീക്കത്തിനൊടുവിലാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ കൂട്ടാക്കിയത്. ബന്ദികൾക്കൊപ്പം നാല് തായ് ലാൻഡ് പൗരന്മാരെയും ഹമാസ് വിട്ടയയ്ക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെഡ്ക്രോസിനു കൈമാറിയ ബന്ദികളെ ഈജിപ്തിലേക്ക് കൊണ്ടുപോയ ശേഷം ഇവിടെ നിന്നാണ് ഇസ്രായേലിലേക്ക് എത്തിച്ചത്.
വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി അവശ്യവസ്തുക്കളുമായി 340 ട്രക്കുകൾ ​ഗസയിലേക്ക് കടത്തിവിടാമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച 65 ട്രക്കുകൾ മാത്രമാണ് കടത്തിവിട്ടത്. സമ്മതിച്ചതിന്റെ പകുതി മാത്രമാണ് ഇതെന്ന് ഹമാസ് കുറ്റപ്പെടുത്തി. തുടർന്നാണ് ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് വൈകിപ്പിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക