29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
haritha karma sena

തിരുവനന്തപുരം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്‌സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. (Haritha Karma Sena E waste collection) രാവിലെ 11ന് അമരവിള ആര്‍ആര്‍എഫില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ വീട്ടിലെത്തി ഇ മാലിന്യങ്ങള്‍ പണം നല്‍കി ശേഖരിക്കും. ഇ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

വര്‍ഷത്തില്‍ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയെത്തുക. ആദ്യ ഘട്ടത്തില്‍ നഗരസഭ, കോര്‍പറേഷന്‍ പരിധിയിലാകും പദ്ധതി നടപ്പിലാകുക. തുടര്‍ന്ന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. കൃത്യമായ വില നല്‍കിയാണ് ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുമെന്ന് സൂചന; കാന്തപുരത്തിന്റെ ഇടപെടലില്‍ നിര്‍ണായക നീക്കങ്ങള്‍

പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും നല്‍കും. എല്‍സിഡി/എല്‍ഇഡി ടിവി-16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീന്‍-21 രൂപ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍-12 രൂപ, സീലിങ് ഫാന്‍-41 രൂപ, മൊബൈല്‍ ഫോണ്‍-115, സ്വിച്ച് ബോര്‍ഡ്-17 രൂപ, എസി-58 രൂപ എന്നിങ്ങനെയാണ് ഒരു കിലോഗ്രാമിനുള്ള നിരക്ക്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement