പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെതിരേ നടന്ന ഹര്‍ത്താലില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, ബഷീര്‍ എന്‍ എം, ജംഷീര്‍ ബി, ജംഷീര്‍ എന്‍ പി, ഷബീര്‍ പി കെ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദിവ്യ നടേശന്‍ വെറുതെ വിട്ടത്.
|
കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ്സിന്റെ ഗ്ലാസ് തകര്‍ത്തു, ഡ്രൈവറെ പരിക്കേല്‍പ്പിച്ചു, കെഎസ്ആര്‍ടിസിക്ക് നാല് ലക്ഷത്തി എണ്‍പത്തിയയ്യായിരം രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അഞ്ചുപേര്‍ക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തത്.
പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ രാജു അഗസ്റ്റിന്‍, റഫീഖ് പുളിക്കലകത്ത് എന്നിവര്‍ ഹാജരായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





